ബിഎസ്പി-കോണ്‍ഗ്രസ് സഖ്യ സാധ്യത; സോണിയയുമായ് കൂടിക്കാഴ്ചക്കൊരുങ്ങി മായാവതി

സ്വന്തം ലേഖകന്‍

May 20, 2019 Mon 08:07 PM

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒട്ടുമിക്കതും ബിജെപിയെ പിന്‍തുണച്ചതിന് പിന്നാലെ ബി.എസ്.പി - കോണ്‍ഗ്രസ് സഖ്യ നീക്കത്തിന് സാധ്യത. 23-ന് ഫല പ്രഖ്യാപനം നടക്കാനിരിക്കെ ഇന്ന് ബിഎസ്പി അധ്യക്ഷ മായാവതി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ബി.എസ്.പി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച ഉണ്ടായേക്കും.


തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എസ്പി - ബിഎസ്പി മഹാസഖ്യത്തോടൊപ്പം കോണ്‍ഗ്രസിനെ ചേര്‍ക്കാന്‍ മായാവതി തയ്യാറായിരുന്നില്ല. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.എസ്.പി - എസ്.പി മഹാ സഖ്യം വന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രവചിക്കപ്പെട്ടത്. ഈ അവസരത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത പ്രധാന മന്ത്രി പദം അടക്കമുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 


പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യമായ് മത്സരിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരട്ടേക്കാം. ഇത് മുന്നില്‍ കണ്ട് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെ ഒരു വിഭാഗം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പാര്‍ട്ടികളുടെ പട്ടിക രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള അണിയറ നീക്കങ്ങളും നടത്തുന്നുണ്ട്.


  • HASH TAGS