പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ അവര്‍ ഭരണഘടനതന്നെ ഭേദഗതി ചെയ്യും : പി ചിദംബരം

സ്വലേ

Dec 28, 2019 Sat 11:03 PM

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.രാജ്യത്ത് കോണ്‍ഗ്രസുള്ള കാലത്തോളം പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചിദംബരം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുകയും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുകയും ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മഹാറാലിയെ അഭിസംബോധന സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും  പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ അവര്‍ ഭരണഘടനതന്നെ ഭേദഗതി ചെയ്യുമെന്നും ചിദംബരം പറഞ്ഞു.

  • HASH TAGS