കൊച്ചനിയന് കൂട്ടായി ലക്ഷ്മി അമ്മാളു

സ്വലേ

Dec 28, 2019 Sat 09:17 PM

കാത്തിരുന്ന ആ കല്യാണം സഫലമായി .തൃശൂർ രാമവർമപുരം വൃദ്ധ സദനത്തിലെ അന്തേവാസികളായ അറുപത്തിയേഴുകാരൻ കൊച്ചനിയന്റെയും അറുപത്തിയാറുകാരി ലക്ഷ്മി അമ്മാളുവിന്റെ കല്യാണം. വൃദ്ധസദനത്തിൽ ഒരുക്കിയ വിവാഹ മണ്ഡപത്തിൽ വെച്ച് കൊച്ചനിയൻ ലക്ഷ്മി അമ്മാളുവിന്റെ കഴുത്തിൽ താലികെട്ടി. ഇനിയുള്ള നാളുകളിൽ ലക്ഷ്മി അമ്മാളുവിന് നിഴലായി കൊച്ചനിയൻ ഉണ്ടാകും. 


വൃദ്ധസദനത്തിൽ ഇന്നലെ നടന്ന മൈലാഞ്ചികല്യാണവും അന്തേവാസികൾ ഗംഭീരമാക്കിയിരുന്നു.

  • HASH TAGS