പൗരത്വനിയമഭേദഗതി: നരേന്ദ്രമോദിയെ കാണാനൊരുങ്ങി മുസ്‌ലിം നേതാക്കൾ

സ്വലേ

Dec 28, 2019 Sat 03:40 PM

ന്യൂഡൽഹി:പൗരത്വനിയമ ഭേദഗതിയിൽ രാജ്യത്ത്  പ്രതിഷേധം ശക്തമാകുമ്പോൾ   പുരോഹിതരും, മുസ്ലിംനേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദർശിക്കാനൊരുങ്ങുന്നു.


മുസ്ലിംപണ്ഡിതരും പുരോഹിതരും നിയമവിദഗ്ധരും മദ്രസ അധ്യാപകരുമടങ്ങുന്ന പ്രതിനിധിസംഘം പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഉടൻ സന്ദർശിക്കുമെന്ന് ഓൾ ഇമാം ഓർഗനൈസേഷൻ തലവൻ ഡോ. ഇമാം ഉമർ അഹ്മദ് ഇല്യാസി പറഞ്ഞു.പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വപ്പട്ടിക എന്നിവയെപ്പറ്റിയുള്ള പ്രശ്നങ്ങളെ കുറിച്ച് അറിയിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

  • HASH TAGS