മഞജുവിനോട് ശത്രുതയില്ല, ഒന്നിച്ചഭിനയിക്കാനും തയ്യാര്‍ : ദിലീപ്

സ്വന്തം ലേഖകന്‍

Dec 28, 2019 Sat 04:39 AM

മഞജു വാര്യരോട് ശത്രുതയില്ലെന്നും സിനിമയില്‍ ഒന്നിച്ചഭിനയിക്കാന്‍ വിരോധമില്ലെന്നും നടന്‍ ദിലീപ്. ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് ദിലീപ് വ്യക്തമാക്കിയത്. മഞ്ജു വാരിയരുമായി ഒരു ശത്രുതയുമില്ലെന്നും സിനിമ ആവശ്യപ്പെട്ടാല്‍ അവരുമായി ഒന്നിച്ച് അഭിനയിക്കുമെന്നുമാണ് അഭിമുഖത്തില്‍ പറയുന്നത്. ഡബ്ലുസിസിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ ആണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും  ദിലീപ് പറഞ്ഞു.


സമകാലിക സിനിമ മേഖലയിലെ വിഷങ്ങളെപറ്റി അറിയില്ലെന്നും സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും കേസ് കോടതിയിലായതിനാല്‍ ഇപ്പോള്‍ ഒന്നും വിശദീകരിക്കാനില്ലെന്നും നടന്‍ വ്യക്തമാക്കി
  • HASH TAGS