കോയമ്പത്തൂരില്‍ വാഹനാപടം : നാല് മലയാളികൾ മരിച്ചു

സ്വലേ

Dec 27, 2019 Fri 03:14 PM

കോയമ്പത്തൂരിൽ മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തിൽ നാല് മലയാളികൾ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ്  മീര ,ആദിഷ,  ഋഷികേശ്  എന്നിവരാണ് മരിച്ചത്. കേരളത്തിലേക്ക് വരുകയായിരുന്ന ടാങ്കർ ലോറിയും കേരള രജിസ്ട്രേഷനിലുള്ള കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 


വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്.കാർ ഓടിച്ചിരുന്ന രാജൻ, ആതിര, നിരഞ്ജൻ, വിപിൻ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.

  • HASH TAGS
  • #accident
  • #കോയമ്പത്തൂർ