സൂര്യഗ്രഹണസമയത്ത് കുട്ടികളെ കുഴിയിൽ മണ്ണിട്ടുമൂടി

സ്വലേ

Dec 26, 2019 Thu 10:22 PM

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഒരുപാട്  അന്ധവിശ്വാസങ്ങൾ ഇപ്പോയും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത്തരമൊരു അന്ധവിശ്വാസമാണ് കർണാടകയിലുള്ളത്.ഇവരുടെ വിശ്വാസപ്രകാരം സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ കുഴിയിൽ മണ്ണിട്ടുമൂടുന്നു .ഇത്തരമൊരു വിശ്വാസത്തിന് പിന്നിൽ ഒരു കഥയുണ്ട്. കുട്ടികളെ കുഴിയിൽ മണ്ണിട്ടുമൂടിയാൽ ചർമ്മരോഗമുണ്ടാവില്ലെന്നാണ് ഇവരുടെ  വിശ്വാസം. കർണാടക കൽബുർഗിയിലെ താജ് സുൽത്താൻപൂറിലാണ് ഈ അന്ധവിശ്വാസമുള്ളത്


ഗ്രഹണ സമയത്ത് മണ്ണിൽ കുഴിയുണ്ടാക്കി ഇവർ കുട്ടികളെ അതിൽ ഇറക്കി നിർത്തും. എന്നിട്ട് തല മാത്രം പുറത്തു കാണുന്ന തരത്തിൽ കുഴി മണ്ണിട്ടു മൂടും. ഇതുവഴി കുട്ടികളുടെ ചർമ്മരോഗങ്ങൾ തടയുന്നതിനൊപ്പം അംഗവൈകല്യത്തിൽ നിന്ന് രക്ഷപ്പെടുമെന്നുമാണ്  വിശ്വാസം.

  • HASH TAGS
  • #സൂര്യഗ്രഹണം