പെൺകുട്ടികൾക്ക് പഠന സൗകര്യം ലഭ്യമാക്കുന്നതിൽ കേരളം ഒന്നാമത്

സ്വലേ

Dec 26, 2019 Thu 12:14 AM

പെൺകുട്ടികൾക്ക് പഠന സൗകര്യം ലഭ്യമാക്കുന്നതിൽ  കേരളം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്. കേന്ദ്രസർക്കാർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തിറക്കിയത്.


ഇന്ത്യയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ ശരാശരി 77.5 ശതമാനമാണ്. പ്രീ-പ്രൈമറി വിദ്യാഭ്യാസശരാശരി 32.1 ശതമാനവും. പെൺകുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതിൽ കൈവരിച്ച നേട്ടം കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിജയമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

  • HASH TAGS