മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ശാഖയില്‍ മോഷണം

സ്വലേ

Dec 25, 2019 Wed 06:02 PM

ബംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ശാഖയില്‍ മോഷണം. ലിംഗരാജപുരത്തുള്ള ശാഖയിലാണ് മോഷണം നടന്നത്. സ്ഥാപനത്തില്‍ നിന്ന് എഴുപത് കിലോയോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നാണ് പരാതി.  


ലോക്കറുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്.ഞായാറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി അറിയാവുന്നവരാണ് ഈ മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. .

  • HASH TAGS