ജനങ്ങളുടെ വിധിയെഴുത്തിനെ ഞങ്ങള്‍ മാനിക്കുന്നു : അമിത് ഷാ

സ്വന്തം ലേഖകന്‍

Dec 24, 2019 Tue 04:08 AM

ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം മാനിക്കുന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.  കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് ജാര്‍ഖണ്ഡ് ജനതയ്ക്ക് നന്ദി അറിയിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപി ഇനിയും പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അതിന് പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു.


നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി രഘുബര്‍ ദാസും നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമവിധിയില്‍ ബിജെപി പരാജയപ്പെട്ടാല്‍ അത് തന്റെ പരാജയമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജാര്‍ഖണ്ഡില്‍ ബിജെപിയെ ഏറെപിന്നിലാക്കിയാണ് ജെഎംഎം നയിക്കുന്ന മഹാഖ്യം അധികാരമുറപ്പിച്ചത്.


  • HASH TAGS