ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും

സ്വന്തം ലേഖകന്‍

Dec 22, 2019 Sun 06:39 PM

പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് ജനുവരി മുതല്‍ അസാധുവാകും എന്ന് പുതിയ റിപ്പോര്‍ട്ട്.   ഡിസംബര്‍ 31 വരെയാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി.  

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ പാന്‍, ആധാര്‍ നമ്പറുകൾ  നല്‍കിയാണ് ബന്ധിപ്പിക്കേണ്ടത്. ബന്ധിപ്പിച്ചില്ലെങ്കില്‍ ഇടപാടുകള്‍ സാധ്യമാകാതെ വരും. കൂടാതെ ഭാവിയില്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനും കഴിയില്ല.പാന്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോൾ മൊബൈലില്‍ ലഭിക്കുന്ന ഒടിപി ചേര്‍ക്കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക. പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെയെന്ന് ഉറപ്പില്ലെങ്കില്‍ അത് പരിശോധിക്കാനും അവസരമുണ്ട്.


പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെയെന്ന് പരിശോധിക്കുന്നത്.


1.ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ പോയി 'ലിങ്ക് ആധാര്‍' എന്ന് ചേര്‍ത്തിട്ടുള്ളിടത്ത് ക്ലിക്ക് ചെയ്യുക. സൈറ്റിന്റെ ഇടതുഭാഗത്ത് ക്വിക്ക് ലിങ്ക്‌സ്-എന്ന സെക്ഷനിലാണ് ഇതുള്ളത്.

2 തുറന്നുവരുന്ന പേജില്‍ മുകളില്‍ ചുവപ്പ്, നീല നിറങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന 'ക്ലിക്ക് ഹിയര്‍' എന്ന ഭാഗത്ത് അമര്‍ത്തുക.

3.അടുത്ത പേജില്‍ ആധാര്‍ നമ്പർ , പാന്‍ നമ്പർ എന്നിവ ചേര്‍ക്കുക.

4.അപ്പോള്‍ സ്റ്റാറ്റസ് തെളിഞ്ഞുവരും. പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയായോയെന്ന് അവിടെ അറിയാം.

  • HASH TAGS
  • #Adhar
  • #pancard
  • #dec
  • #ഡിസംബര്‍ 31