പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് രാംലീല മൈതാനിയില്‍

സ്വന്തം ലേഖകന്‍

Dec 22, 2019 Sun 06:05 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് രാംലീല മൈതാനിയില്‍ നടക്കും. രാവിലെ 11.30 ഓടെ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.ധന്യവാദ് റാലി എന്ന പേരിലാണ് ബിജെപി ഡല്‍ഹിയില്‍ ഞായറാഴ്ച റാലി സംഘടിപ്പിക്കുന്നത്. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഏകദേശം രണ്ടുലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കും. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലം കണക്കിലെടുത്തു കനത്ത സുരക്ഷയാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. രാംലീല മൈതാനിയിലും പരിസരത്തും അയ്യായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 


    

രാംലീല മൈതാനിയിലേക്കുള്ള എല്ലാ വഴികളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. കര്‍ശനമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഓരോ വാഹനങ്ങളും കടത്തിവിടുക. മാത്രമല്ല, പ്രദേശത്തെ കെട്ടിടങ്ങളില്‍ ഏത് സാഹചര്യവും നേരിടാനായി സ്‌നൈപര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.


  • HASH TAGS
  • #india
  • #naredramodi
  • #modi
  • #primeminister
  • #pmmodi
  • #caa