തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

സ്വലേ

Dec 21, 2019 Sat 07:12 PM

ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രിവരെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വെളളിയാഴ്ച രാവിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 320 വിമാനങ്ങളും എത്തിച്ചേരേണ്ട 440 വിമാനങ്ങളും വൈകി.


യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ബന്ധപ്പെടേണ്ടതാണെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതു കൊണ്ടാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

  • HASH TAGS