UAPA ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ് : ജോയ് മാത്യു

സ്വലേ

Dec 18, 2019 Wed 05:47 PM

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത്  പ്രതിഷേധം ശക്തമാകുമ്പോൾ  പ്രശ്‌നത്തില്‍ പ്രതികരിച്ച്  നടന്‍ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 


കേരളത്തിലെ ചെറുപ്പക്കാരെ UAPA ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങുമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 


 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,


ഒരു ശരാശരി മലയാളിയുടെ സംശയങ്ങള്‍

—————————–ശരിയാണ്, മത വിശ്വാസത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ നിന്നും കയ്യടികിട്ടും. പോലീസ് സംരക്ഷണവും ഉറപ്പ്. എന്നാല്‍ ചിന്തിക്കുന്ന, പുസ്തകം വായിക്കുന്ന കേരളത്തിലെ ചെറുപ്പക്കാരെ UAPA ചുമത്തി അറസ്റ്റ് ചെയ്തു ജയിലടക്കുന്ന ദുരധികാര രൂപങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്.രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍.ഇതില്‍ ആരുടെ കൂടെയായിരിക്കണം നമ്മള്‍?

  • HASH TAGS