ഇനി മുതൽ ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ പിടിവീഴും

സ്വലേ

Dec 14, 2019 Sat 08:41 PM

തിരുവനന്തപുരം:  ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനിമുതൽ പിടിവീഴും. കേക്ക്, ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ‘ഓപ്പറേഷന്‍ രുചി’ എന്ന പേരില്‍ പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്.


ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവത്സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. ഇതിനായി 43 ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളും ഉണ്ടാകും.ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരായ 18004251125 എന്ന നമ്പരിലോ foodsafetykerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാം

  • HASH TAGS
  • #Cake