സിആർപിഎഫ് ജവാന്റെ മൃതദേഹം ആലുവയിലെത്തിച്ചു

സ്വലേ

Dec 11, 2019 Wed 06:36 PM

സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് ഷാഹുൽ ഹർഷന്റെ മൃതദേഹം സ്വദേശമായ ആലുവയിലെത്തിച്ചു.ഷാഹുലിന്റെ മൃതദേഹം കടുങ്ങല്ലൂർ പഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.


ഉച്ചക്ക് രണ്ടിന് എടയാർ പൊതുശ്മശാനത്തിലാണ് സംസ്‌കാരം. തെരഞ്ഞെടുപ്പ് ജോലിക്കിടെ കോൺസ്റ്റബിളായ ദീപേന്ദർ യാദവിന്റെ വെടിയേറ്റാണ് ഷാഹുൽ മരിച്ചത്.

  • HASH TAGS
  • #Shahul