വ്യാജ ഹെൽമറ്റ് വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും : എകെ ശശീന്ദ്രൻ

സ്വലേ

Dec 07, 2019 Sat 09:32 PM

വ്യാജ ഹെൽമറ്റ് വിൽപന നടത്തുന്നവർക്കെതിരെ   നടപടിവേണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.  


മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ ഹെൽമറ്റ് വിൽക്കുന്നവർക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്നും, പരിശോധന നടത്തുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


ഹെൽമെറ്റ് ആശയം ജനഹൃദയങ്ങളിൽ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചത്.

  • HASH TAGS
  • #minister
  • #Motor vehicle
  • #A k sasindran