ഉന്നാവോ കൂട്ടബലാല്‍സംഗം; അഞ്ചംഗസംഘം തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

സ്വലേ

Dec 07, 2019 Sat 09:09 AM

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാല്‍സംഗത്തിനിരയായതിനു പിന്നാലെ അഞ്ചംഗസംഘം തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  


പൊള്ളലേറ്റ പെൺകുട്ടി അതീവഗുരുതരാവസ്ഥയില്‍ ഡല്‍ഹി സഫ്ദര്‍ജങ്ക് ആശുപത്രിയില്‍ ചികില്‍ത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

  • HASH TAGS