ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവെച്ചു കൊന്നതിൽ സന്തോഷം പ്രകടിപ്പിച്ച് നിർഭയയുടെ അമ്മ

സ്വലേ

Dec 06, 2019 Fri 06:37 PM

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ  പൊലീസുകാർ വെടിവച്ചു കൊന്നതിൽ പ്രതികരിച്ച് ഡൽഹി നിർഭയ കേസിലെ പെൺകുട്ടിയുടെ അമ്മ.


ഒരു മകൾക്കെങ്കിലും നീതി കിട്ടിയല്ലോ എന്നാണ് ഞാൻ ആശ്വസിക്കുന്നത്. പോലീസിനോട് നന്ദി പറയുകയാണ്. ഏഴ് വർഷത്തിലേറെയായി ഞാനെന്റെ മകൾക്ക് നീതി തേടി അലമുറയിടുകയാണ്. കുറ്റവാളികൾക്ക് തക്കശിക്ഷ ലഭിക്കാൻ നിയമം ലംഘിച്ചാണെങ്കിലും നടപടികൾ വേണം. എങ്കിൽ മാത്രമേ ഈ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കൂ. ഞാനിപ്പോഴും കോടതിയിൽ നീതിക്കായി അലയുകയാണെന്നും .’- ആശാ ദേവി പറഞ്ഞു.


ഹൈദരാബാദ് കേസിലെ  പ്രതികൾ എല്ലാം തന്നെ  ശിക്ഷിക്കപ്പെട്ടതിൽ താൻ സന്തോഷവതിയാണെന്നും പൊലീസുകാർ അവരുടെ ഡ്യൂട്ടി ഭംഗിയായി നിർവഹിച്ചുവെന്നും നിർഭയയുടെ അമ്മ ആശാ ദേവി പറഞ്ഞു. എന്നാൽ വെടിവച്ച പൊലീസുകാർക്കെതിരെ നടപടികളൊന്നും എടുക്കരുതെന്നും ആശാ ദേവി വ്യക്തമാക്കി.

  • HASH TAGS
  • #rapecase
  • #ഹൈദരാബാദ്
  • #Asha