പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തിയ സംഭവത്തിൽ 5 പ്രതികൾ പിടിയില്‍

സ്വലേ

Dec 06, 2019 Fri 03:41 AM

ലഖ്‌നൗ: ഉന്നാവോയില്‍   പെണ്‍കുട്ടിയെ  തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍.ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി, ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ രണ്ടുപേർ ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയവരാണെന്ന് പോലീസ് അറിയിച്ചു.


ഇന്ന് രാവിലെയായിരുന്നു പെൺകുട്ടിയ്ക്ക് നേരെ ആക്രമണം നടന്നത്. ബലാത്സംഗത്തിനിരയായ യുവതി വിചാരണക്ക് പോകുന്ന വഴിയെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. 85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

  • HASH TAGS
  • #FIRE
  • #Rape