‘ജസ്റ്റീസ് ഫോര്‍ ഫാത്തിമ നജീബ് മണ്ണേല്‍' പെങ്ങള്‍ക്ക് നീതി ലഭിക്കണം

സ്വന്തം ലേഖകന്‍

Dec 06, 2019 Fri 01:39 AM

കെഎസ്ആര്‍ടിസിക്കെതിരെ ശക്തമായ  പ്രതിഷേധവുമായി യുവാവ് രംഗത്ത്. ‘കെഎസ്ആര്‍ടിസി എന്റെ സഹോദരിയെ കൊലപ്പെടുത്തി’ എന്ന് നമ്പര്‍പ്ലേറ്റിന് താഴെ എഴുതിചേര്‍ത്തിരിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് യുവാവിന്റെ പ്രതിക്ഷേധം. ‘ജസ്റ്റീസ് ഫോര്‍ ഫാത്തിമ നജീബ് മണ്ണേല്‍’ എന്ന ഹാഷ് ടാഗില്‍ ബിജില്‍ എസ് മണ്ണേലാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


 നവംബര്‍ 11 നാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ഇടിച്ച് ഫാത്തിമ മരിച്ചത്. കാറോടിച്ചിരുന്ന സഹോദരനും പിന്‍സീറ്റിലുണ്ടായിരുന്ന മാതാപിതാക്കള്‍ക്കും പരുക്കേറ്റിരുന്നു.  • HASH TAGS
  • #ksrtc
  • #Fathima