വനിതാ മാധ്യമ പ്രവര്‍ത്തയെ അപമാനിച്ച പ്രസ് ക്ലബ് സെക്രട്ടറിയെ പുറത്താക്കണമെന്ന പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍

Dec 05, 2019 Thu 08:48 PM

വനിതാ മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട്  പ്രതിഷേധം ശക്തം. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതിഷേധം നടന്നുകൊണ്ടിരുക്കുകയാണ്. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് കയറിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ രാധാകൃഷ്ണന് ഒരു കുപ്പി ചാണക വെള്ളം നല്‍കി.


തുടര്‍ന്ന് മുറിക്ക് പുറത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അറിയിച്ചു. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


  • HASH TAGS
  • #women
  • #journalist