'നിഴല്‍'; മുതിര്‍ന്ന പൗരന്മാര്‍ക്കും വനിത യാത്രക്കാര്‍ക്കും സുരക്ഷായുമായി കേരള പൊലീസ്

സ്വ ലേ

Dec 05, 2019 Thu 07:05 PM

തിരുവനന്തപുരം:  ഭയത്തോടെയിനി യാത്ര ചെയ്യേണ്ടി വരില്ല . രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിത യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷായുമായി കേരള പൊലീസ്. ഏത് അടിയന്തര സാഹചര്യത്തിലും സഹായം എത്തിക്കാന്‍ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പൊലീസ് കമാന്‍ഡ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു.


'നിഴല്‍' എന്ന് പേരിട്ട ഈ സംവിധാനത്തിലേക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാം. അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നതുമൂലം വഴിയില്‍ കുടുങ്ങിയ വനിത യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 112 എന്ന നമ്പറിൽ  വിളിച്ച്‌ സഹായം അഭ്യര്‍ഥിക്കാം. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാം.


പൊലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സന്റെറിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസ്സിലാക്കാന്‍ കമാന്‍ഡ് സന്റെറിന് കഴിയും. നമ്പർ  ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്‍ഡ് സെന്ററില്‍ സന്ദേശം ലഭിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച്‌ വിവരം അന്വേഷിക്കുകയും ചെയ്യും.

  • HASH TAGS
  • #kerala
  • #police
  • #'നിഴല്‍';