പുതിയ ഫീച്ചര്‍സ് ഒരുക്കി വാട്ട്‌സ്ആപ്പ് വരുന്നു

സ്വന്തം ലേഖകന്‍

Dec 04, 2019 Wed 09:44 PM

അയച്ച മെസേജ് എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാനും ഒരേ ഫെയ്‌സ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും  ഉപയോഗിക്കുന്നതുപോലെ ഒരേ വാട്‌സാപ് അക്കൗണ്ട് പല ഉപകരണങ്ങളില്‍ ഉപയോഗിക്കാനുമെല്ലാമായി പുത്തന്‍ ഫീച്ചേര്‍സ് ഒരുക്കി വാട്ട്‌സ്ആപ്പ് വരുന്നു. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോള്‍ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോള്‍ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈര്‍ഘ്യം ക്രമീകരിക്കാം. പുത്തന്‍ ഫീച്ചേര്‍സ് ഒരുക്കിയ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ്  വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭിക്കും.  • HASH TAGS