പട്ടിണികാരണം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭയില്‍ താത്കാലിക ജോലി

സ്വന്തം ലേഖകന്‍

Dec 03, 2019 Tue 09:21 PM

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച കൈതമുക്ക് സംഭവം പട്ടിണികാരണം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭയില്‍ താത്കാലിക ജോലി.  ജോലി നല്‍കിയതായുള്ള അറിയിപ്പ് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ യുവതിക്ക് കൈമാറി.


യുവതിക്കും കുടുംബത്തിനും താമസിക്കാന്‍ നഗരസഭയുടെ ഫ്‌ലാറ്റുകളിലൊന്ന് നല്‍കാമെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍ അച്ഛന്‍ മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രാഥമികമായി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ കാണുന്നുണ്ട്. കുട്ടികളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. നാളെ മുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുമെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ദീപക് പറഞ്ഞു. 

  • HASH TAGS