ഞാന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു ; ഫിറോസ് കുന്നുംപറമ്പില്‍

സ്വന്തം ലേഖകന്‍

Dec 03, 2019 Tue 05:36 AM

ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, ഇനി ചാരിറ്റിയ്ക്ക് വേണ്ടി വീഡിയോയുമായി വരില്ലെന്ന് ഫിറോസ് കുന്നുംപറമ്പില്‍. അല്‍പം മുന്‍പാണ് ഫെയ്‌സ്ബുക്ക്ൈലവിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനസ് മടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തെതന്നും ഫിറോസ് പറയുന്നു.


തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ. സഹായം ചോദിച്ച് ഒരു വിഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍ ഇനി വരില്ലെന്ന് അദ്ദേഹം ലൈവില്‍ പറയുന്നു. തിരുവനന്തപുരം ഭാഗത്തു നിന്നാണ് ഏറ്റവും കൂടുതല്‍ ഞാന്‍ ആരോപണം നേരിട്ടതെന്നും പ്രവര്‍ത്തനങ്ങളില്‍ ഉള്ള വിമര്‍ശനം കൊണ്ടാണ് ചാരിറ്റി നിര്‍ത്തുന്നതെന്നും ഫിറോസ് പറഞ്ഞു.


  • HASH TAGS