സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സ്വലേ

Dec 02, 2019 Mon 03:56 PM

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.  കോഴിക്കോട്, ഇടുക്കി, എറണാകുളം, മലപ്പുറം,ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ജാഗ്രതാനിര്‍ദേശം.


ഇന്നു ലക്ഷദ്വീപിനു സമീപം മറ്റൊരു ന്യൂനമര്‍ദം കൂടി രൂപംകൊള്ളുമെന്നും നാളെ ഇതു ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.


  • HASH TAGS