ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെയ്ത യാത്രക്കാരിൽ നിന്നും പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി

സ്വ ലേ

Dec 02, 2019 Mon 03:38 AM

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍  പി​ന്‍​സീ​റ്റി​ലി​രു​ന്ന് ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെയ്യുന്നവരിൽ      നിന്നും   ഇന്ന് മുതൽ പി​ഴ ഈ​ടാ​ക്കി തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും താ​ക്കീ​തും ന​ല്‍​കു​മെ​ന്നും അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ പി​ഴ​യീ​ടാ​ക്കി തു​ട​ങ്ങു​മെ​ന്നാ​ണ് മോ​ട്ടാ​ര്‍ വാ​ഹ​ന വ​കു​പ്പ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. 


എ​ന്നാ​ല്‍   ചി​ല ജി​ല്ല​ക​ളി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കു പി​ഴ ചു​മ​ത്തി​യ​താ​യി ജോ​യി​ന്‍റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ രാ​ജീ​വ് പു​ത്ത​ല​ത്ത് അ​റി​യി​ച്ചു.നാ​ല് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്കും പി​ന്‍​സീ​റ്റി​ല്‍ ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്.ഹെ​ല്‍​മെ​റ്റി​ല്ലാ​തെ പി​ന്‍​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​വർക്ക്  500 രൂ​പ​യാ​ണ് പി​ഴ.  

  • HASH TAGS
  • #Motor vehicle