സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

സ്വലേ

Dec 01, 2019 Sun 12:21 AM

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച വരെ  കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദേശം. 


എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. പലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

  • HASH TAGS