ഭര്‍ത്താവും ഏജന്റും ചേര്‍ന്ന് ചതിയില്‍പ്പെടുത്തിയ മലയാളിവീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി

സ്വലേ

Nov 30, 2019 Sat 09:30 PM

ഭര്‍ത്താവും, ഏജന്റും ചേര്‍ന്ന് സൗദിയിലേക്ക് നാടുകടത്തിയ മലയാളി വീട്ട് ജോലിക്കാരി നാട്ടിലേക്ക് മടങ്ങി.ഭര്‍ത്താവും ഏജന്റും ചേര്‍ന്ന് ചതിയില്‍പ്പെടുത്തിയാണ് യുവതിയെ സൗദിയിലെത്തിച്ചത്. രണ്ടര വര്‍ഷകാലമായി സൗദിയിൽ അനുഭവിച്ച ദുരിത ജീവിതത്തില്‍ നിന്നാണ്  കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി മോചനം നേടി വീട്ടിൽ തിരിച്ച് എത്തിയത്.  


സ്‌പോണ്‍സര്‍ സഹകരിക്കാതിരുന്നതിനാല്‍ എംബസിയുടെയും ഉദ്യോഗസ്ഥരുടെയും സഹായത്താലാണ് എക്‌സിറ്റ് നേടിയത്.യുവതിയെ സ്‌പോണ്‍സര്‍ കയ്യൊഴിഞ്ഞതിനാല്‍ ഇന്ത്യന്‍ എംബസിയും ദമ്മാം നാടുകടത്തല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, സാമൂഹ്യ പ്രവര്‍ത്തകരും ചേർന്നാണ് നാട്ടിലേത്തിച്ചത്.

  • HASH TAGS