സാനിയ മിർസ ടെന്നിസിലേക്ക് തിരിച്ചെത്തുന്നു

സ്വന്തം ലേഖകന്‍

Nov 29, 2019 Fri 10:35 PM

മുംബൈ ; അമ്മയായ ശേഷം  ഇന്ത്യയുടെ സൂപ്പർ താരം സാനിയ മിർസ ടെന്നീസിലേക്ക് തിരിച്ചെത്തുന്നു. അടുത്ത ജനുവരിയിൽ നടക്കുന്ന ഹൊബാർട്ട് ഇന്റർനാഷണലിൽ കളിക്കുമെന്ന് സാനിയ മിർസ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രണ്ടുവർഷമായി സാനിയ കോർട്ടിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് താരം അവസാനമായി കളിച്ചത്.  


കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്ന വിവരം ഒരു പത്രസമ്മേളനത്തില്‍ സാനിയ തന്നെയാണ് അറിയിച്ചത്.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സാനിയ അമ്മയായത്.അമ്മയായശേഷം ശരീരത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാവും . ദിനചര്യകളും ഉറക്കവും എല്ലാം മാറിമറിഞ്ഞു. പക്ഷേ, ഇപ്പോൾ ശാരീരികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു. അമ്മയാകുന്നതിനു മുമ്പുള്ള ശാരീരികാവസ്ഥയിലേക്ക് തിരിച്ചെത്തി. ടെന്നീസ് വീണ്ടും കളിച്ചുതുടങ്ങാമെന്ന ആത്മവിശ്വാസമുണ്ട്- സാനിയ പറഞ്ഞു

  • HASH TAGS
  • #സാനിയ മിർസ
  • #sania mirza
  • #tennis