ഷഹ്​ലയുടെ മരണം: മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍

സ്വന്തം ലേഖകന്‍

Nov 27, 2019 Wed 09:48 PM

 വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍  പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹെഡ്മാസ്റ്റര്‍ കെ.കെ.മോഹനന്‍, അധ്യാപകനായ ഷജില്‍ എന്നിവരാണ് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.


വിദ്യാര്‍ഥിനി ചികിത്സ കിട്ടാതെ മരിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുകയും പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു. അധ്യാപകർക്കെതിരെ  മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  


  • HASH TAGS
  • #snake
  • #wayanad
  • #shahla