ഭര്‍തൃ പിതാവ് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു

സ്വന്തം ലേഖകന്‍

Nov 27, 2019 Wed 07:24 PM

ജയ്പൂര്‍ : രാജസ്ഥാനില്‍ ഭര്‍തൃ പിതാവ് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു. മകന്‍ മുത്തലാഖ് ചൊല്ലിയതിനു പിന്നാലെയാണ് യുവതിയെ തോക്ക് കാണിച്ച് ഭര്‍തൃപിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. 

നവംബര്‍ 22നാണ് ഭര്‍ത്താവ് തന്നെ മുത്വലാഖ് ചൊല്ലിയതെന്നും ഇതേ ദിവസം രാത്രി ഭര്‍ത്താവിന്റെ പിതാവ് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരിക്കുകയാണ്. പരിശോധന ഫലം വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും മുത്വലാഖ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്ത് പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്  • HASH TAGS