മാധ്യമങ്ങളുടെ മുന്‍പില്‍ വെച്ച് ഫഡ്‌നാവിസിന്റെ രാജി പ്രഖ്യാപനം

സ്വന്തം ലേഖകന്‍

Nov 26, 2019 Tue 11:54 PM

മുംബൈ : ഒരുപാട് ആശയകുഴപ്പങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളുടെ മുന്‍പില്‍ വെച്ച് ഇന്ന് വൈകീട്ട് 3.45 ഓടെ ഫഡ്നാവിസിന്റെ രാജി പ്രഖ്യാപനം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 31ാം ദിവസമാണ് ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതായിരുന്നു. എന്നാല്‍ ഭുരിപക്ഷം തെളിയിക്കാനാവാതെ ഇരുവരും രാജിവെച്ചു.


 നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് കാത്ത് നില്‍ക്കാതെയാണ് ഇരുവരുടേയും രാജി. ശിവസേന.എന്‍സിപി,കോണ്‍ഗ്രസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രിംകോടതിയുടെ നിര്‍ണായക വിധി.  ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ബിജെപി അജിത് പവാറിനെ കൂട്ടി സര്‍ക്കാര്‍ രൂപികരിച്ചത്.
  • HASH TAGS