അവരെന്നെ ക്ഷണിച്ചില്ല, ദു:ഖമുണ്ട്: മോശം നടനായതുകൊണ്ടായിരിക്കും വിളിക്കാതിരുന്നത് ; പ്രതാപ് പോത്തന്‍

സ്വന്തം ലേഖകന്‍

Nov 26, 2019 Tue 07:43 PM

എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ തെന്നിന്ത്യന്‍ താരങ്ങളുടെ ഒത്തുകൂടലിന് തന്നെ ക്ഷണിക്കാത്തതില്‍ വിഷമമുണ്ടെന്ന പ്രതികരണവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍.കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യന്‍ സിനിമയിലെ 80 കളിലെ  താരങ്ങള്‍ നടന്‍ ചിരഞ്ജീവിയുടെ വീട്ടില്‍ ഒത്തുകൂടിയത്.  ക്ലാസ് ഒഫ് 80'സ് എന്നാണ് പരിപാടിയ്ക്  നല്‍കിയ പേര്. എന്നാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ  ഒത്തുചേരലില്‍ വിളിക്കാത്തതിന്റെ സങ്കടത്തെക്കുറിച്ച്‌ പ്രതാപ് പോത്തന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്‌  .

   

പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്  


'എണ്‍പതുകളിലെ താരങ്ങളുമായി വ്യക്തിപരമായി എനിക്ക് ബന്ധമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനുമായതുകൊണ്ടാകും. അതുകൊണ്ടാകാം അവരുടെ ഒത്തുകൂടലിന് എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായെന്ന് മാത്രം. ചിലര്‍ നമ്മെ ഇഷ്ടപ്പെടും, മറ്റു ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകും.' എന്നായിരുന്നു കുറിപ്പ്. 80' കളില്‍ ഞാന്‍ ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞ് ഹിറ്റ് ഗാനമായ നെറഗാവെ കേക്കിറേന്‍ എന്ന ഗാനത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

  • HASH TAGS
  • #film
  • #പ്രതാപ് പോത്തന്‍