മഹാരാഷ്ട്ര പ്രശ്നം; പാര്‍ലമെന്‍റില്‍ ഉന്തും തള്ളും, രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ കയ്യേറ്റ ശ്രമം

സ്വന്തം ലേഖകന്‍

Nov 25, 2019 Mon 09:49 PM

ഡല്‍ഹി : രമ്യ ഹരിദാസ് എം.പിയ്ക്ക് നേരെ പാര്‍ലമെന്റില്‍ കയ്യേറ്റം. മഹാരാഷ്ട്ര പ്രതിഷേധത്തിനിടെയായിരുന്നു കയ്യേറ്റം. രമ്യ ഹരിദാസിനെ ലോക്‌സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ ബലം പ്രയോഗിച്ച്‌ പിടിച്ച്‌ മാറ്റി. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തമിഴ് നാട്ടിലെ കോണ്‍ഗ്രസ് എം.പി ജ്യോതി മണിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.പാര്‍ലമെന്‍റിന്‍റെ നടുത്തളത്തില്‍ ഇറങ്ങി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം നടത്തി . ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ ബാനര്‍ ലോക്സഭയില്‍ ഉയര്‍ത്തിയതിന് ഹൈബി ഈഡനെയും ടിഎന്‍ പ്രതാപനേയും ഒരു ദിവസത്തേക്ക് സഭാ നടപടികളില്‍ നിന്നും സ്പീക്കര്‍ മാറ്റി നിര്‍ത്തി.ബാനറും പ്ലക്കാഡുമായി പ്രതിഷേധിച്ച സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാന്‍ മാര്‍ഷല്‍മാരെ നിയോഗിച്ചതാണ്   സംഘര്‍ഷത്തില്‍ കലാശിച്ചത്.

  • HASH TAGS