ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു

സ്വലേ

Nov 24, 2019 Sun 05:18 PM

ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ബംഗാളിൽ ദീർഘകാലം ജലസേചന- പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം .


ആർഎസ്പി ബംഗാൾ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ക്ഷിതി ഗോസ്വാമി കർഷക പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

  • HASH TAGS
  • #ക്ഷിതി
  • #ഗോസ്വാമി
  • #Rsp