വിദ്യാര്‍ത്ഥിയ്ക്ക്‌ പാമ്പ് കടിയേറ്റ്​ മരിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖകന്‍

Nov 22, 2019 Fri 03:20 AM

തി​രു​വ​ന​ന്ത​പു​രം: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഗ​വ. സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വിദ്യാര്‍ത്ഥി ഷ​ഹ്‌​ല ഷെ​റി​ന്‍  പാമ്പ്  ​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. 


പാമ്പ് കടിയേറ്റ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകള്‍ അടയുന്നതായും നീലിച്ചുവരുന്നതായും ഡോക്ടറോട് പിതാവ് പറഞ്ഞിരുന്നു.  പാമ്പ് കടിക്കുള്ള മരുന്നായ ആന്‍റി വെനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, നിരീക്ഷണത്തിന് ശേഷം മാത്രമേ ആന്‍റി വെനം നല്‍കാന്‍ പറ്റൂ എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഡോ​ക്ട​ര്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.


ഡെ​പ്യൂ​ട്ടി ഡി​എം​ഒ, എ​ന്‍​ആ​ര്‍​എ​ച്ച്‌എം ഡി​പി​എം എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഡോ​ക്ട​റെ സ​സ്പെ​ന്‍​ഡു ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നേ​ര​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കാ​ണ് മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

  • HASH TAGS
  • #snake
  • #school
  • #bathery