നഷ്ടപ്പെട്ട കാര്‍ഡുകള്‍ തിരികെ കിട്ടിയതായി നടന്‍ സന്തോഷ് കീഴാറ്റൂർ

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 09:07 PM

ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയ ബാഗിലെ   കാര്‍ഡുകള്‍ തിരിച്ചു കിട്ടിയതായി  നടന്‍ സന്തോഷ് കീഴാറ്റൂർ അറിയിച്ചു. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ തുരന്തോ എക്സ്പ്രസില്‍ വെച്ചാണ് ബാഗ് മോഷണം പോയത് . നടന്‍ ലൈവില്‍ വന്ന് മോഷണ കഥ വ്യക്തമാക്കിയിരുന്നു. ബാഗിലുണ്ടായിരുന്ന   എറ്റിഎം കാര്‍ഡ് ‘അമ്മ’ യിലെ മെംബര്‍ഷിപ്പ് കാര്‍ഡ് തുടങ്ങിയ തിരിച്ച് നല്‍കണുമെന്നും താരം അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ നഷ്ടപ്പെട്ട എറ്റിഎം കാര്‍ഡും ‘അമ്മ’ യിലെ മെംബര്‍ഷിപ്പ് കാര്‍ഡും തിരിച്ച് കിട്ടിയതായി താരം അറിയിച്ചിരിക്കുകയാണ്. എറണാകുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു കാര്‍ഡുകള്‍. ഇത് കണ്ടെത്തിയ വിദ്യാര്‍ഥിക്കും താരം നന്ദി അറിയിച്ചു.


  • HASH TAGS
  • #Actor
  • #Santhosh