പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വന്തം ലേഖകന്‍

Nov 19, 2019 Tue 06:38 PM

കൊച്ചി : പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടുന്നത് തടയുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. പമ്പയില്‍ ആളെ ഇറക്കിയ ശേഷം നിലക്കലില്‍ മടങ്ങിയെത്തണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വാഹനങ്ങള്‍ നിലക്കല്‍ ബേസ് ക്യാമ്പില്‍ പാര്‍ക്ക് ചെയ്യണം. തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ വാഹനങ്ങള്‍ പമ്പയിലെത്തി കൂട്ടിക്കൊണ്ടു പോരാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.അനധികൃത പാര്‍ക്കിങ് ഉണ്ടായാല്‍ ഉടന്‍ തന്നെ പൊലീസ് നടപടി സ്വീകരിക്കണമെന്നും കോടതി അറിയിച്ചു. 


ഇതുവരെ സ്വകാര്യ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ നിലയ്ക്കലില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറിയാണ് പമ്പയിലേക്ക് പോകേണ്ടിയിരുന്നത്. ഇതിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.എന്നാല്‍ സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുന്നതോടെ തങ്ങളുടെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടാകും എന്നതാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാണിക്കുന്നത്.


  • HASH TAGS
  • #sabarimala
  • #high court