ട്രെയിനിലെ കവര്‍ച്ചയ്ക്ക് ഇരയായി നടന്‍ സന്തോഷ് കീഴാറ്റൂര്‍

സ്വലേ

Nov 18, 2019 Mon 08:00 PM

ട്രെയിനിലെ കവര്‍ച്ചയ്ക്ക് ഇരയായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. കഴിഞ്ഞ രാത്രി എറണാകുളത്തുനിന്ന് കോഴിക്കോടേക്കുള്ള യാത്രായിലാണ് പണവും തിരിച്ചറിയല്‍ രേഖകളും അടങ്ങിയ ബാഗ് നഷ്ടമായത്. 


ടിഷര്‍ട്ടും,ബര്‍മുഡയും  ധരിച്ച വ്യക്തി ബാഗ് എടുക്കുന്നത് സഹയാത്രകര്‍ കണ്ടിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പണം എടുത്തോട്ടെ,പക്ഷെ തനിക്ക് രേഖകള്‍ തിരിച്ചുവേണമെന്ന്   സന്തോഷ് പറഞ്ഞു. കോഴിക്കോട് എത്തിയശേഷമാണ് റെയില്‍വേ പൊലീസില്‍ അദ്ദേഹം  പരാതി നല്‍കിയത്.പരാതിയില്‍‌ റയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • HASH TAGS