സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാ ടിക്കറ്റ് നിരക്ക് കൂടും

സ്വലേ

Nov 18, 2019 Mon 05:45 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാ ടിക്കറ്റ് നിരക്ക് കൂടും. 10 രൂപ മുതല്‍ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു കൂടും.


ടിക്കറ്റിന്‍മേല്‍  വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം തത്ക്കാലത്തേക്ക് അനുവദിച്ച് നല്‍കാമെന്ന് തിയ്യേറ്റര്‍ ഉടമകള്‍ തീരുമാനിച്ചതോടെയാണ് നിരക്കില്‍ വര്‍ധനയുണ്ടാകുന്നത്.ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി.സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12% ജിഎസ്ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജിഎസ്ടി ഫലത്തില്‍ 18% ആയതോടെയാണ് നിലവിലെ ടിക്കറ്റ് നിരക്ക് 130 രൂപയിലെത്തിയത്.

  • HASH TAGS