അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ കൈമാറി

സ്വലേ

Nov 13, 2019 Wed 04:14 AM

കോട്ടയം:  സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായമായി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ  കൈമാറി. 


അഫീല്‍ന്റെ അച്ഛന്‍ ജോണ്‍സണ്‍ ജോര്‍ജിന്റെ പേരില്‍ മൂന്നിലവ് ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്ന് കായികമന്ത്രി ഇപി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

  • HASH TAGS
  • #E. P jayarajan