നാട്ടുകാരെ ഭയപ്പെടുത്തി പ്രേതവേഷമണിഞ്ഞ് പ്രാങ്ക് വീഡിയോ ; ഏഴു യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍

Nov 12, 2019 Tue 09:35 PM

രാത്രി ബംഗ്ലൂര്‍ തെരുവുകളില്‍ പ്രേതവേഷമണിഞ്ഞ് പ്രാങ്ക് വീഡിയോ ചെയ്ത ഏഴു യുവാക്കള്‍ അറസ്റ്റില്‍. പാശ്ചാത്യരീതിയില്‍ ഏറെ പ്രശസ്തമാണ് പ്രാങ്ക് വീഡിയോകള്‍. യൂട്യൂബില്‍ തമാശ നിറഞ്ഞ നിരവധി പ്രാങ്ക് വീഡിയോകളുണ്ട്. പക്ഷേ പ്രേതവേഷമണിഞ്ഞ യുവാക്കള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഭയപ്പെട്ടു. ബാംഗ്ലൂരിലെ രാത്രിയാത്രക്കാരനായ ഓട്ടോ ഡ്രൈവര്‍ യുവാക്കള്‍ക്കെതിരെ കേസ് നല്‍കി.


ഷാന്‍ നല്ലിക്(22), നിവേദ്(20), സജീല്‍ മുഹമ്മദ്(21), മുഹമ്മദ് അയൂബ്(20), സയ്ദ് നബീല്‍(20), യൂസഫ് അഹമ്മദ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. നിരവധി തവണ യുവാക്കള്‍  അപേക്ഷിച്ചെങ്കിലും ഓട്ടോഡ്രൈവര്‍ കേസ് നല്‍കി.


റോഡിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ലിഫ്റ്റിലുമൊക്കെ പ്രേതവേഷമണിഞ്ഞും മറ്റും ആളുകളെ ഭയപ്പെടുത്തി ചിത്രീകരിക്കുന്ന വീഡിയോകള്‍ വന്‍തോതില്‍ വിമര്‍ശനത്തിന് ഇരയാകാറുമുണ്ട്. യൂട്യൂബില്‍ ഇത്തരം വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരാണുള്ളത്.


  • HASH TAGS