കാറു വാങ്ങാനെത്തി ടെസ്റ്റ് ഡ്രൈവിനിടെ കാറുമായി യുവാക്കള്‍ മുങ്ങി

സ്വന്തം ലേഖകന്‍

Nov 10, 2019 Sun 08:24 PM

കോഴിക്കോട് : കാറു വാങ്ങാനെത്തി ടെസ്റ്റ് ഡ്രൈവിനിടെ കാറുമായി യുവാക്കള്‍ മുങ്ങി.  മന്ദങ്കാവിലെ പുവ്വമുള്ളതില്‍ ചോയിക്കുട്ടിയാണ് ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. കാര്‍ വാങ്ങാനായി എത്തിയതായിരുന്നു യുവാക്കള്‍. കാറിന്റെ ക്ഷമത പരിശോധിക്കാന്‍ ടെസ്റ്റ് ഡ്രൈവ് എടുക്കാനായി വണ്ടിയുടെ താക്കോല്‍ വാങ്ങിച്ചു. ഓടിച്ചു പോയി കുറെ സമയം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും എടുത്തില്ലെന്ന് ഉടമ പരാതിയില്‍ പറന്നു. 


കെ.എല്‍. 13.ടി. 3141 നമ്ബറിലുള്ള ഷെവര്‍ലെ അവിയോ കാറുമായാണ് ഇവര്‍ കടന്നുകളഞ്ഞത്. മാത്രമല്ല 1,90,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും ഒരുലക്ഷം രൂപ മുന്‍കൂര്‍ നല്‍കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
  • HASH TAGS