ബിനീഷ് ബാസ്റ്റിനോട്‌ ക്ഷമ ചോദിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ

സ്വലേ

Nov 01, 2019 Fri 07:41 PM

നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചതിൽ   ക്ഷമ ചോദിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. തന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണത്തിൽ ബിനീഷിന് വിഷമമുണ്ടായതിൽ ഖേദിക്കുന്നുവെന്ന് അനിൽ പറഞ്ഞു.സംഭവം നടക്കുന്നതിന്റെ തൊട്ടു തലേന്നാണ് മാഗസിൻ പ്രകാശനം ചെയ്യാൻ വരണമെന്നാവശ്യപ്പെട്ട് കോളജിൽ നിന്ന് വിളി വന്നത്. കംഫർട്ടബിൾ അല്ല എന്ന് ആദ്യം തന്നെ പറഞ്ഞു. മറ്റാരെയെങ്കിലും വിളിച്ചോളാൻ പറയുകയും ചെയ്തു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നും അനിൽ പറഞ്ഞു.


അന്ന് വൈകുന്നേരം നാലരയാകുമ്പോൾ പ്രിൻസിപ്പലിന്റെ ലെറ്ററുമായി മൂന്നോ നാലോ ഫാക്വൽറ്റി മെമ്പർമാരും യൂണിയൻ പ്രതിനിധികളും വന്ന് ക്ഷണിക്കണമെന്നും എന്നാൽ മാത്രം വരാമെന്നും അവരോട് പറഞ്ഞു. അതുപ്രകാരം അവർ വന്നു. വേറെ ആരെയെങ്കിലും ക്ഷണിച്ചോ എന്ന് അവരോട് ചോദിച്ചു.


വൈകിയത് കൊണ്ട് ആരെയും കിട്ടിയില്ല എന്ന് പറയുകയും ചെയ്തു.അടുത്ത ദിവസം പതിനൊന്ന് മണിയാകുമ്പോൾ ബിനീഷ് ബാസ്റ്റിൻ വരുന്ന കാര്യം പറഞ്ഞ് അവർ  വിളിച്ചു. എന്നാൽ ഞാൻ വരുന്നില്ലെന്ന് അവർക്ക് മറുപടിയും നൽകി. ബിനീഷല്ല, ആരായാലും അങ്ങിനെയാണ്. ഒന്നാമത് താൻ കംഫർട്ടബിൾ അല്ല, പിന്നെ അവർക്ക് കിട്ടുന്ന മോണിറ്ററി ബെനഫിറ്റ് മുടക്കേണ്ടെന്ന് കരുതി കൂടിയാണ് അങ്ങനെയൊരു തീരുമാനമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

  • HASH TAGS