മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ്‌ഗുപ്‌ത അന്തരിച്ചു

സ്വലേ

Oct 31, 2019 Thu 04:46 PM

കൊൽക്കത്ത: മുതിർന്ന സിപിഐ നേതാവ്  ഗുരുദാസ് ദാസ്‌ഗുപ്‌ത(83) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ വൃക്കരോഗ ബാധിതനായിരുന്ന അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.


നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമായിരുന്ന അദ്ദേഹം എഐടിയുസി ജനറല്‍ സെക്രട്ടറിയായിരുന്നു. 1985ല്‍ രാജ്യസഭാംഗവും 2004, 2009ല്‍ ലോക്‌സഭാംഗവുമായിരുന്നു.

  • HASH TAGS