ഏട്ടന്റെ വിവാഹ നിശ്ചയത്തിലും പെങ്ങളൂട്ടി ഒക്കത്ത് തന്നെയുണ്ട്

സ്വലേ

Oct 18, 2019 Fri 05:24 PM

തിരുവനന്തപുരം:സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഒരു സ്നേഹബന്ധത്തിന്റെ കഥയാണ്. ജന്മനാ നടക്കാൻ  കഴിയാത്ത സഹോദരി  മീനുവിനെയും കൊണ്ട് സഹോദരൻ  മനു (ഹരിപ്രസാദ്-32) യാത്ര ചെയ്യാൻ തുടങ്ങിയിട്ട് 28 വർഷകാലമായി. 


കഴിഞ്ഞ ദിവസം മനുവിന്‍റെ വിവാഹ നിശ്ചയമായിരുന്നു.മനു  ചടങ്ങിലേക്ക് എത്തിയതാവട്ടെ    പെങ്ങളെ എടുത്തുതന്നെ.ചെറുപ്പം  മുതൽ മീനുവിന്റെ യാത്ര  ഏട്ടന്റെ   ഒക്കത്തിരുന്നായിരുന്നു.ജന്മനാ മീനുവിന് ചലനശേഷിയില്ല. മീനുവിനെ പരിചരിക്കാൻ വേണ്ടി വിവാഹം പോലും വേണ്ടെന്ന വെച്ച മനു ഒടുവിൽ സഹോദരിയുടെ   നിർബന്ധം കൊണ്ടാണ്  വിവാഹത്തിന് സമ്മതം അറിയിച്ചത്. നഗരസഭയുടെ പട്ടം വാർഡ് കൗൺസിലർ രമ്യാരമേശാണ് വധു. 


ചടങ്ങിന് ശേഷം  ഭക്ഷണം കഴിച്ച് കൈകഴുകാന്‍ മീനുവിനെ എടുത്തുകൊണ്ട് പോയ  വീഡിയോ ആരോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.നിമിഷനേരം കൊണ്ട് വീഡിയോ ജന ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ വീഡിയോ  പ്രചരിച്ചതില്‍  മനുവിന് ചെറിയ സങ്കടമുണ്ട്.ഇതൊന്നും പുറം ലോകം അറിയരുതെന്ന് കരുതിയതാണെന്ന് മനു പറഞ്ഞു.

  • HASH TAGS
  • #മനു
  • #Engagement
  • #Meenu