ബഹ്റൈനിലെ തീപിടുത്തത്തിൽ കോടികളുടെ നാശനഷ്ടം

സ്വലേ

Oct 17, 2019 Thu 12:09 AM

ബഹ്റൈനിലെ സല്‍മാബാദിലെ ഗോഡൗണിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ പത്ത് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. അല്‍ സബീല്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിച്ചതെന്ന്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍, തടികള്‍ എന്നിവയ്ക്ക് പുറമെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു മിനിവാനും മറ്റ് രണ്ട് ഡെലിവറി വാഹനങ്ങളും കത്തിനശിച്ചു. 13 ഫയര്‍ എഞ്ചിന്‍ വാഹനങ്ങളും 67 ജീവനക്കാരും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്.തീപിടിച്ച ഗോഡൗണില്‍ സംഭവസമയത്ത് ജീവനക്കാരുണ്ടായിരുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

  • HASH TAGS
  • #Bahrain