മാത്യു മഞ്ചാടിയിലിനൊപ്പം താൻ മദ്യപിച്ചിരുന്നു : ജോളി ജോസഫ്

സ്വലേ

Oct 12, 2019 Sat 02:03 AM

കോഴിക്കോട്: കൂടത്തായി കൊലപാതകം പുതിയ വഴിതിരിവിലേക്ക്. അന്നാമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിലിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ  നിർണ്ണായകമായ നിരവധി വിവരങ്ങൾ കണ്ടെത്തി. മാത്യു മഞ്ചാടിയിലിനെ കൊലപെടുത്താൻ  മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയായിരുന്നെന്ന് ജോളി പോലീസിനോട് തെളിവെടുപ്പിനിടെ പറഞ്ഞു. താൻ മാത്യുയോടൊപ്പം പലപ്പോഴായി  മദ്യപിച്ചിരുന്നുവെന്നും ജോളി വെളിപ്പെടുത്തി.മാത്യു മഞ്ചാടിയിലിനെ  കൊല്ലാനുള്ള സയനൈഡ് ജോളിയുടെ കൂട്ടുപ്രതി മാത്യു കൈമാറിയത് പൊന്നാമറ്റം വീട്ടിൽ വച്ച് തന്നെയാണെന്ന് തെളിവെടുപ്പിനിടെ ജോളിയും മാത്യുവും  സമ്മതിച്ചു.

  • HASH TAGS